മഴ:തളിപ്പറമ്പില്‍ വീട് തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്ക്

 

തളിപ്പറമ്പ്: തളിപ്പറമ്പ് പൂവംചാലില്‍ ശനിയാഴ്ച പുലര്‍ച്ചയോടെ ഉണ്ടായ കനത്ത മഴയില്‍ കളപ്പുരക്കല്‍ ഷീബ ബിജുവിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് മൂന്ന് പേര്‍ക്ക് പരിക്കുപറ്റി. ഷീബ ബിജു, മക്കളായ ഷിബിന, ഷിബിന്‍ എന്നിവരുടെ ദേഹത്താണ് വീട് തകര്‍ന്ന് വീണത്. മൂവരും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വീട് പൂര്‍ണ്ണമായി തകര്‍ന്നു. മൂവരെയും ആലക്കോട് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമിക ശുശ്രൂഷ നല്‍കി ബന്ധു വീട്ടിലേക്ക് മാറ്റിയതായി ഉദയഗിരി വില്ലേജ് ഓഫീസര്‍ എസ് നകുല്‍ രാജന്‍ അറിയിച്ചു.

Share Now

You may have missed