നൊച്ചാട് ഗ്രാമപഞ്ചായത്തും നൊച്ചാട് ആയൂർവ്വേദ ആശുപത്രിയും സംയുക്തമായി അന്തരാഷ്ട യോഗദിനാചരണം സംഘടിപ്പിച്ചു

പേരാമ്പ്ര:നൊച്ചാട് ഗ്രാമപഞ്ചായത്തും നൊച്ചാട് ആയൂർവ്വേദ ആശുപത്രിയും സംയുക്തമായി അന്തരാഷ്ട യോഗദിനാചരണം സംഘടിപ്പിച്ചു.നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എൻ ശാരദ ഉദ്ഘാടനം ചെയ്തു .ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ അദ്ധ്യക്ഷത വഹിച്ചു.വികസനസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശോഭന വൈശാഖ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു അമ്പാളി, ഹോമിയോ മെഡി ക്കൽ ഓഫീസർ ഡോ. പ്രിയേന്ദു എൻ എസ് എസ് യൂണിറ്റ് സെക്രട്ടറി ജോതിഷ് , എന്നിവർ സംസാരിച്ചു.യോഗ ഇൻസ്ട്രക്ടർ ഡോ: ചാന്ദ്നി ക്ലാസെടുത്തു….നൊച്ചാട് ആയൂർവ്വേദ ചീഫ് മെഡിക്കൽ ഓഫീസർ ഡോ: പ്രിയ സ്വാഗതവും, ഗ്രാമപഞ്ചായത്തംഗം ഷിനി ടി.വി നന്ദിയും പറഞ്ഞു.
Share Now