ബിജെപി ചേളന്നൂർ മണ്ഡലം കമ്മിറ്റി യോഗദിനമാചരിച്ചു

ചേളന്നൂർ:ശാന്തിഗിരി വിശ്വ വിഞാന കേന്ദ്രത്തിൽ വെച്ചാണ് ബിജെപി മണ്ഡലം കമ്മിറ്റി യോഗദിനം ആചരിച്ചത്.
2014 ൽ UN അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി
സമർപ്പിത യോഗദിനം എന്ന ആശയം മുന്നോട്ട് വെച്ചത്.
2014 ഡിസംബർ 11ന് ഐക്യരാഷ്ട്ര സഭയിലെ 193 അംഗ രാജ്യങ്ങളും ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.2015 നു ശേഷം ശേഷം അന്താരാഷ്ട്ര യോഗദിനം ഒരു ആഗോള പ്രതിഭാസമായി മാറിയെന്നു
ബിജെപി ജില്ല പ്രസിഡന്റ്‌ ടി ദേവദാസൻ മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.അമൃത,അക്കിനു ( ശിവാനന്ദ യോഗശ്രമം ) എന്നീ യോഗാധ്യാപകരെ ആദരിച്ചു.
ജില്ല സെക്രട്ടറിമാരായ, സി പി സതീഷ്,ബിന്ദു പ്രഭാകരൻ,
മണ്ഡലം പ്രസിഡന്റ്‌, അഭിലാഷ് പി സി, ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ്‌ ഷെയ്ഖ് ഷാഹിദ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ സ്വപ്നേഷ് മാസ്റ്റർ, ബിജീഷ് അയോദ്ധ്യ.
മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ,
രജീഷ് മഠത്തിൽ, സുധീഷ് പി ടി, സെക്രട്ടറി, ഷിബില, ജില്ല കമ്മിറ്റി അംഗം പിഎം സുരേഷ്.
പാലത്ത് ഏരിയ പ്രസിഡന്റ്‌ രാജേന്ദ്രൻ എന്നീ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Share Now

You may have missed