‘ഗ്രാമങ്ങളില്‍നിന്നു വായനശാലയിലേക്ക്’

നടവയല്‍: കാര്‍ഡ് ലൈറ്റ് ടു ലൈഫ് പ്രോജക്ട് വായന ദിനാഘോഷത്തിന്റെ ഭാഗമായി ‘ഗ്രാമങ്ങളില്‍നിന്നു വായനശാലയിലേക്ക്’ പരിപാടി നടത്തി.ഹരിതഗിരി,പാതിരിയമ്പം,കാവടം ഉന്നതികളിലെ ട്യൂഷന്‍ സെന്ററുകളിലെ വായനക്കൂട്ടം പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ നെല്ലിയമ്പം ദേശീയ ഗ്രന്ഥശാല സന്ദര്‍ശിച്ചു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം സുൽത്താൻ ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം റുബീന മുജീബ് ഉദ്ഘാടനം ചെയ്തു. വായനാദിന സന്ദേശം നല്‍കി. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രോജക്ട് സ്റ്റാഫ് ആലീസ് ജോയി, അധ്യാപകരായ ഉഷ അനീഷ്, ആര്യ അനില്‍, ബി.എന്‍. രജനി എന്നിവര്‍ പ്രസംഗിച്ചു. പുസ്തകം പരിചയപ്പെടല്‍, ആസ്വാദനം, സംവാദം എന്നിവ നടന്നു.

Share Now

You may have missed