കുട്ടികളുടെ മാഗസിൻ “ജ്വാല “പ്രകാശനം ചെയ്തു

പേരാമ്പ്ര: പേരാമ്പ്ര എ യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി തയ്യാറാക്കിയ കുട്ടികളുടെ മാഗസിൻ ” ജ്വാല ” പേരാമ്പ്ര പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് എൻ.പി. വിധു പ്രകാശനം ചെയ്തു.കഥ, കവിത, ആസ്വാദനക്കുറിപ്പ്, യാത്ര വിവരണം തുടങ്ങി കുട്ടികളുടെ സൃഷ്ടികളാണ് മാഗസിൻ്റെ ഉള്ളടക്കം.ഹെഡ്മാസ്റ്റർ പി.പി.മധു അധ്യക്ഷം വഹിച്ചു.വി.എം അഷ്റഫ് ,പി.ടി.എ പ്രസിഡൻ്റ് വി.എം.മനേഷ്,എം.സി.സ്മിത,സി .പി .എ.അസീസ്, സൂര്യ സുരേഷ്, ദേവനാഥ് ,ടി.ആർ.സത്യൻ,ഇ.ഷാഹി തുടങ്ങിയവർ സംസാരിച്ചു.

Share Now

You may have missed