UDF മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ സംഗമം നടത്തി

മേപ്പാടി:ജനാധിപത്യമാർഗ്ഗത്തിൽ പ്രതിഷേധിക്കുന്നവരുടെ പേരിൽ കള്ള കേസെടുക്കുന്നതിൽ പ്രതിഷേധിച്ച് UDF മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ സംഗമം നടത്തി.ടി:
മുണ്ടക്കൈ- ചൂരൽമല ദുരന്തമേഖലയിൽ കഴിഞ്ഞ അഞ്ച് ദിവസത്തോളമായി ശക്തമായ മഴ തുടരുകയും,പുന്നപുഴ കരകവിഞ്ഞൊഴുകയും ചെയ്തിട്ടും ചൂരൽമലയിൽ താമസിക്കുന്ന കുടുംബങ്ങൾക്കോ തൊഴിലാളികൾക്കോ യാതൊരു മുന്നറിയിപ്പും നൽകാത്ത സർക്കാർ നിലപ്പാടിലും,ദുരിതബാധിത കുടുംബങ്ങളുടെ ദിനവേതനവും, വാടകയും നൽകാത്തതിലും പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ് .അർഹതപെട്ട ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സമരം നടത്തിയ നാട്ട്ക്കാർക്കെതിരെയും മുസ്ലിം യൂത്ത് ലീഗ് നേതാവ് സി. ശിഹാബിനെതിരെയും കള്ള കേസെടുത്തതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ സംഗമം നടത്തിയത്.

പ്രതിഷേധ സംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് യഹിയഖാൻ തലക്കൽ,ഉദ്ഘാടനം ചെയ്തു.നിയോജനമുള്ള യുഡിഎഫ് ചെയർമാൻ ടി.ഹംസ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ബി.സുരേഷ് ബാബു,പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പി.കെ. അഷ്റഫ്,കൺവീനർ ഒ.ഭാസ്കരൻ,എന്നിവർ പ്രസംഗിച്ചു.യുഡിഎഫ് നേതാക്കളായ ഒ.വി. റോയ്, അരുൺ ദേവ്, ബി. നാസർ, എ.രാംകുമാർ, രാജു ഹജമാടി, ടി.എ. മുഹമ്മദ്, എൻ.കെ. സുകുമാരൻ, പി അബ്ദുൽ കരീം, പി.പി. ശരീഫ്, സി.ഹാരിസ്, പി. വിഷ്ണു, പി കെ ജലീൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

 

Share Now

You may have missed