ഭൂദാനം കുന്ന് ഗ്രാമസഭ പെരിക്കല്ലൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വച്ച് നടത്തി

മുള്ളൻകൊല്ലി : 150 ൽ അധികം ആളുകൾ പങ്കെടുത്ത ഗ്രാമസഭ ജനകീയ പങ്കാളിത്തം മൂലം ശ്രദ്ധേയമായി. പെരിക്കല്ലൂർ 80 കവല ഭൂമി പ്രശ്നമായി ബന്ധപ്പെട്ട വിഷയവുമായ പ്രമേയം ബിജു ജോസഫ് തൊമ്മിപറമ്പിൽ അവതരിപ്പിക്കുകയും ഗ്രാമസഭ ഐക്യകണ്ഠേന പാസാക്കി സർക്കാരിൽ അറിയിക്കുവാനും തീരുമാനിച്ചു. വാർഡ് മെമ്പർ ജോസ് നെല്ലേടം അധ്യക്ഷത വഹിച്ച യോഗത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി ഉദ്ഘാടനം നിർവഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്റാ മുനീർ, പ്രത്യക്ഷ, നിള, സണ്ണി മണ്ഡപത്തിൽ, തൊമ്മി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.
Share Now