പുൽപ്പള്ളി ടൗണിലെ മാർക്കറ്റിൽ നിന്ന് വാങ്ങിയ ഇറച്ചിയിൽ പുഴുവിനെ കണ്ടതായി പരാതി

പുൽപ്പള്ളി :ടൗണിലെ മാർക്കറ്റിൽ നിന്ന് വാങ്ങിയ ഇറച്ചിയിൽ പുഴുവിനെ കണ്ടതായി പരാതിയുമായി കാപ്പി സെറ്റ് സ്വദേശി മനീഷ് ശനിയാഴ്ച്ച വൈകീട്ട് മാർക്കറ്റിൽ നിന്ന് വാങ്ങിയ പോത്തിറച്ചിയിലാണ് പുഴുക്കളെ കണ്ടത് മനീഷിന്റെ ഭാര്യ ഇറച്ചി പാചകം ചെയ്യുന്നതിനായി കഴുകാൻ എടുക്കുമ്പോഴാണ് പുഴുക്കളെ കണ്ടത് തുടർന്ന് വിവരം ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു ഇറച്ചിയിൽ നിരവധി പുഴുക്കളാണ് ഉണ്ടായിരുന്നതെന്ന് ഗ്രാമപഞ്ചായത്ത് അംഗം മണി പാമ്പനാൽ പറഞ്ഞുകേടായ ഇറച്ചി നൽകിയ മാർക്കറ്റ് ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മണി പറഞ്ഞു.
Share Now