പുഴുവരിച്ച മാംസം വിൽപ്പന നടത്തിയ ബീഫ് സ്റ്റാൾ അടച്ചുപൂട്ടി DYFIയുടെ പ്രതിഷേധം

പുൽപ്പള്ളി:പുൽപ്പള്ളി പഞ്ചായത്തിലെ മത്സ്യ-മാംസ മാർക്കറ്റിലെ PK ബീഫ് സ്റ്റാളിൽ പുഴുവരിച്ച ബീഫ് വിൽപന നടത്തിയതിൽ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു.സാമൂഹ്യാരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്ന ഇത്തരം വിൽപ്പന അടിയന്തിരമായി നിർത്തിവെക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.നാട്ടുകാരെ നേരിട്ട് വെല്ലുവിളിക്കുന്ന സമീപനമാണ് ചില ജീവനക്കാർ സ്വീകരിച്ചതെന്ന് നേതാക്കൾ ആരോപിച്ചു. ജനങ്ങളെ അപമാനിക്കുന്ന നിഷേധാത്മക നിലപാട് അനുവദിക്കാനാവില്ലെന്നും ഡിവൈഎഫ്ഐ   മുന്നറിയിപ്പ് നൽകി.

Share Now

You may have missed