ലഹരിക്കെതിരെ പുതിയ തലമുറ ബോധവാന്മാരാകണം: അഡ്വക്കറ്റ് ടി സിദ്ദീഖ് എം എൽ എ

കണിയാമ്പറ്റ: വർദ്ധിച്ചു വരുന്ന ലഹരി പദാർത്ഥങ്ങളുടെ വ്യാപനത്തിനെതിരെ പുതിയ തലമുറ ബോധവാന്മാരാകണമെന്നും,ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും അഡ്വക്കറ്റ് ടി സിദ്ധിക്ക് എംഎൽഎ പറഞ്ഞു. യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ പഞ്ചായത്തിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ആഷിഖ് മൻസൂർ അധ്യക്ഷതവഹിച്ചു. കെപിസിസി മെമ്പർ പി പി ആലി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ്, അരുൺ ദേവ്, മുഹമ്മദ് ഷിമിൽ പി പി, ഹർഷൽ കോന്നാടൻ, മുത്തലിബ് പഞ്ചാര, ബിൻഷാദ് കെ ബഷീർ, ഡിന്റോ ജോസ്,ഒ വി അപ്പച്ചൻ, നജീബ് കരണി, രജിത കെ വി, ബിനു ജേക്കബ്, സന്ധ്യാ ലിഷു, നിത്യ ബിജുകുമാർ, താരീഖ് കടവൻ, വിനോദ് വി എൻ, ശകുന്തള സജീവൻ, ടി ടി ദേവസ്യ,എം എ മജീദ്,ഹിബത്തുള്ള വി പി,അനൂപ് കെ,ഷിബു കരണി, നൗഷാദ് പാറമ്മൽ തുടങ്ങിയവർ സംസാരിച്ചു
Share Now