SSLC,പ്ലസ് ടു വിജയികളായവരെ അനുമോദിച്ച് കോൺഗ്രസ്‌ കമ്മിറ്റി

പുൽപ്പള്ളി: പുൽപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിമുല വി.എൻ ലക്ഷ്മണൻ സ്മാരക മന്ദിരത്തിൽ SSLC, പ്ലസ് ടുവിജയികളായവരെ അനുമോദിച്ചു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഷിബു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എസ് ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പി ഡി ജോണി,എം ടി കരുണാകരൻ, ഡോ: ജോമെറ്റ്, പി എൻ ശിവൻ, ജിനി തോമസ്, പ്രിയ വേണു, സുശീല സുബ്രഹ്മണ്യൻ, വി എം പൗലോസ്, മധു ജോയ്, ജയന്തി രാജു, മത്തായി പാറക്കൽ, രതീഷ് പുനത്തിൽ, അജേഷ് ജോൺ, സിജു മാളിയേക്കൽ എന്നിവർ സംസാരിച്ചു.

Share Now

You may have missed