സംസ്ഥാനത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും:പുനരാരംഭിക്കുക ശനിയാഴ്ച മുതൽ

(1) 2025 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (30.09.2025) അവസാനിക്കുന്നതാണ്.
(2) 01.10.2025, 02.10.2025, 03.10.2025 തീയതികളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.
(3) 2025 ഒക്ടോബർ മാസത്തെ റേഷൻ വിതരണം 04.10.2025 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
(4) 2025 ഒക്ടോബർ – നവംബർ – ഡിസംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത (NE) വീടുകളിലെ കാർഡുകൾക്ക് 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.
(5) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 ഒക്ടോബർ മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു…
(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
Share Now