സമസ്ത സെന്റിനറി ഓഫിസ് ഉദ്ഘാടനവും ,സ്വാഗത സംഘ യോഗവും നടത്തി


കല്‍പ്പറ്റ: സമസ്ത സെന്റിനറി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ജില്ലാ സ്വാഗതസംഘം യോഗവും ഓഫിസ് ഉദ്ഘാടനവും നടത്തി. സ്വാഗതസംഘം യോഗം സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം സയ്യിദ് മുബഷിര്‍ ജമലുല്ലൈലി തങ്ങള്‍ നിര്‍വഹിച്ചു. യോഗത്തില്‍ മുഖ്യപ്രഭാഷണവും തങ്ങള്‍ നിര്‍വഹിച്ചു. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പേരാല്‍ അധ്യക്ഷനായി. കെ.എ നാസര്‍ മൗലവി മടക്കിമല കര്‍മ്മ പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് ആര്‍.പി മുജീബ് തങ്ങള്‍ കല്‍പ്പറ്റ, സയ്യിദ് കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങള്‍ തലപ്പുഴ, എ.കെ ഇബ്രാഹീം ഫൈസി വാളാട്, എം. ഹസ്സന്‍ മുസ്‌ലിയാര്‍ തലപ്പുഴ, പോള ഇബ്രാഹീം ദാരിമി, കാഞ്ഞായി മമ്മൂട്ടി മുസ്‌ലിയാര്‍, ഇബ്രാഹീം ഫൈസി പേരാല്‍, പി.സി ഇബ്രാഹിം ഹാജി, സി. കുഞ്ഞബ്ദുല്ല, ടി.സി അലി അല്‍ഖാസിമി, ഇബ്രാഹിം മാസ്റ്റര്‍ കൂളിവയല്‍, അലി ബ്രാന്‍ സംസാരിച്ചു. കെ.കെ ഉമര്‍ ഫൈസി, സൈനുല്‍ ആബിദ് ദാരിമി, അബ്ബാസ് ഫൈസി, സി. അബ്ദുല്‍ ഖാദര്‍ മടക്കിമല, പി സുബൈര്‍ ഹാജി, കെ.സി മുനീര്‍ വാളാട്, വി.കെ അബ്ദുറഹ്മാന്‍ ദാരിമി, ഇസ്മായില്‍ ദാരിമി, മുസ്തഫ ദാരിമി കല്ലുവയല്‍, സി.കെ ഷംസുദ്ദീന്‍ റഹ്മാനി, എ.കെ മുഹമ്മദ് ദാരിമി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു ജനറല്‍ കണ്‍വീനര്‍ എസ്. മുഹമ്മദ് ദാരിമി സ്വാഗതവും കണ്‍വീനര്‍ സി.പി ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു.

Share Now