വയനാട് ജില്ലാ പഞ്ചായത്ത് മീനങ്ങാടി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ഗൗതം ഗോകുൽദാസെന്ന് യു.ഡി.എഫ് ജില്ലാ

കൽപ്പറ്റ: 2025 ഡിസംബർ 11 ന് വയനാട് ജില്ലാ പഞ്ചായത്തിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മീനങ്ങാടി ഡിവിഷനിൽ നിന്നും (ഡിവിഷന്-7) യു.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അഡ്വ. ഗൗതം ഗോകുൽദാസാണ്. യു.ഡി.എഫ്. തീരുമാനത്തിന് വിരുദ്ധമായി ഡിവിഷനിൽ മത്സരിക്കുന്ന ലിൻ്റോ കെ കുര്യാക്കോസിന് യു.ഡി.എഫു മായി യാതൊരു ബന്ധവുമില്ല.ലിൻ്റോ. കെ. കുര്യാക്കോസ് യു.ഡി.എഫ്. സ്ഥാനാർത്ഥി എന്ന പേരിൽ പ്രചരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം പ്രചരണങ്ങൾ ജനങ്ങൾ അവഗണിക്കണമെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, കൺവീനർ പി.ടി. ഗോപാലക്കുറുപ്പ് എന്നിവർ അറിയിച്ചു.
