കാട്ടിക്കുളത്ത് ബസ് കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്.
കാട്ടിക്കുളത്ത് ബസ് കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്.
കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ ബസും തിരുനെല്ലിയിൽ നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേടറ്റവരെ കാട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രo,വയനാട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
61 പേരാണ് ചികിത്സയിലുള്ളത്.
ആരുടെയും നില ഗുരുതരമല്ല.
