എൻ ഊര് പൈതൃക ഗ്രാമം തുറന്ന് പ്രവർത്തിക്കില്ല

എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ജൂൺ 13 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്നു പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
വയനാട് ജില്ലയിൽ വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എൻ ഊര് പൈതൃക ഗ്രാമത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്
