അരപ്പറ്റയിൽ കാട്ടാന ശല്യം രൂക്ഷം
മേപ്പാടി അരപ്പറ്റ ആറാംനമ്പർ ഭാഗത്താണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. ഒരാഴ്ചക്കിടെ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്.
സംഘങ്ങളായി ഇറങ്ങുന്ന കാട്ടാനകളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
