ചെന്നലോട്-ഊട്ടുപാറ റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥ;കോട്ടത്തറ-തരിയോട് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം നടത്തും
കല്‍പ്പറ്റ:സി ആര്‍ ഐ എഫ് ഫണ്ടില്‍ 15 കോടി രൂപ ചിലവഴിച്ച് പ്രവൃത്തി ആരംഭിച്ചതാണ് ചെന്നലോട്-ഊട്ടുപാറ റോഡ് നിര്‍മ്മാണം.
എന്നാൽ നിർമാണം ആരംഭിച്ചു രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് പഞ്ചായത്തുകൾ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കൊടുവള്ളിയിലെ ഓഫീസിലേക്ക് ജനകീയ പ്രക്ഷോഭം നടത്തുമെന്ന് കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ്, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒന്നര വര്‍ഷമായി പ്രവൃത്തികള്‍ ഒന്നും നടക്കുന്നില്ല എന്നും,
വെണ്ണിയോട് ജലനിധി പമ്പ്ഹൗസ് മുതല്‍ കരിഞ്ഞകുന്ന് അങ്കണവാടി വരെ നാല് സ്ഥലങ്ങള്‍ ഇടിഞ്ഞ് റോഡ് തന്നെ പൂര്‍ണമായും ഇല്ലാതാവുന്ന സാഹചര്യമാണ് എന്നും പ്രസിഡന്റുമാർ ആരോപിച്ചു. പരാതിയുമായി പൊതുമരാമത്ത് വകുപ്പിനെയും,
നാഷണല്‍ ഹൈവേ അതോറിറ്റിയേയും
സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല എന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.
വാര്‍ത്താസമ്മേളനത്തില്‍ ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, രാധ പുലിക്കോട്,മുരളീധരന്‍, സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
