‘ക്ഷേമപെൻഷൻ കൈക്കൂലിയല്ല കോൺഗ്രസേ,പ്രതിഷേധ ധർണയുമായി ഭിന്നശേഷിക്കാർ

കൽപ്പറ്റ:
ക്ഷേമപെൻഷനുകൾ സർക്കാരിന്റെ കൈക്കൂലി ആണെന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയുടെ അധിക്ഷേപത്തിനെതിരെഭിന്നശേഷിക്കാർ. ഡിഎഡബ്ല്യുഎഫ് വയനാട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ ധർണ നടത്തി. ക്ഷേമപെൻഷൻ കൈക്കൂലിയല്ല കോൺഗ്രസേ അന്നവും മരുന്നുമാണ്’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സമരം. ഭിന്നശേഷിക്കാരുൾപ്പെടെയുള്ളവരെ അപമാനിക്കുന്നതാണ് വേണുഗോപാലിന്റെ പ്രസ്‌താവനയെന്ന് DAWF പറഞ്ഞു.
63 ലക്ഷത്തോളം വരുന്ന കേരളത്തിലെ പെൻഷൻകാരുടെ ആത്മാഭിമാനത്തെയാണ് KC വേണുഗോപാൽ ചോദ്യം ചെയ്‌തതെന്നും,
KC വേണുഗോപാലും കോൺഗ്രസും മാപ്പുപറയണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
എൻആർഇജി വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി എ എൻ പ്രഭാകരൻ ധർണ ഉദ്‌ഘാടനംചെയ്‌തു. ഡിഎഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് ടി യു ജോസഫ് അധ്യക്ഷനായി. എം ആർ രാജൻ, ടി കെ നൗഫൽ, കെ യു ഐസക്, വിനീത, ജിജി കോട്ടത്തറ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി മത്തായി സ്വാഗതം പറഞ്ഞു.
