വയനാട് ജില്ലയില്‍ കൂടുതല്‍ മഴ വാളാംതോട്

ജില്ലയില്‍ കഴിഞ്ഞ ദിവസം കൂടുതൽ മഴ ലഭിച്ചത് വാളാംതോട്. ജൂൺ 15 ന് രാവിലെ 8 മുതല്‍ ജൂൺ 16 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരമാണ് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ വാളാംതോടിൽ കൂടുതൽ മഴ ലഭിച്ചത്. 24 മണിക്കൂറില്‍ 230 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ എഡബ്ലിയുഎസിലാണ് കുറവ് മഴ. 1 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.
Share Now