തോടരുകുകളിലെ ഓടക്കാടുകൾ നിയമവിരുദ്ധമായി മുറിച്ചു കടത്തുന്നത് അവസാനിപ്പിക്കണം;വയനാട് പ്രകൃതിസംരക്ഷണസമിതി

വൈത്തിരി, മേപ്പാടി ,തൊണ്ടർനാട് തുടങ്ങിയ പഞ്ചായത്തുകളിൽ നടന്നുവരുന്ന നിയമവിരുദ്ധമായ ഈറ്റമുറി അവസാനിപ്പിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് വയനാട് പ്രകൃതിസംരക്ഷണസമിതി ഇന്നത വനംവകപ്പ് ഉദ്യോഗസ്ഥരോടും വൈത്തിരി ,മേപ്പാടി, തൊണ്ടർനാട് പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ടു. പശ്ചിമഘട്ടത്തിൻ്റെ കിഴക്കൻ ചരിവുകളിലെ കടും കുത്തനെയുള്ള മലഞ്ചതവുകളിൽ നിന്നുത്ഭവിക്കുന്ന തോടുകളുടെയും നീരരുവികളുടെയും ഇരു കരകളിലായാണ് മുളം കാടുകൾ വളരുന്നത്. കൊല്ലത്തിൽ 7000 മില്ലി മീറ്റർ മഴ പെയ്യുന്ന ഈ പ്രദേശത്തെ മണ്ണിടിച്ചിലിൽ നിന്നും തീരത്തെ സംരക്ഷിക്കുന്നതും പ്രളയത്തെ നിയന്ത്രിക്കുന്നതും ഓടക്കാടുകളാണ്. 2018 ലെയും 2019ലെയും പ്രളയകാലത്ത് ഈ മുളം കാടുകളാണ് ഇരുവശത്തുമുള്ള കരഭൂമിയെസംരക്ഷിച്ചതെന്ന് വൈത്തിരി പഞ്ചായത്തിൻ്റെ പഠനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പുഴയോര ആവാസ വ്യവസ്ഥയെ സംരക്ഷക്കുന്ന മുളംകാടുകൾ വെള്ളത്തിൻ്റെ തണുപ്പും ഗുണനിലവാരവും സംരക്ഷിക്കുക മാത്രമല്ല അപൂർവ്വമായ നിരവധി മത്സൃങ്ങളുടെയും ജീവികളുടെയും പ്രജനനകേന്ദ്രം കൂടിയാണ്.
വ്യാവസായികാവശ്യത്തിന് ജൈവവിഭവങ്ങൾ ഉപയോഗിക്കുന്നതിന് കേരള ജൈവവൈവിദ്ധ്യ ബോർഡിൻ്റെ മുൻകൂർ അനുമതി വേണമെന്ന നിയമം കാറ്റിൽ പരത്തി കൊണ്ടാണ് ഈറ്റ വെട്ട് നടക്കുന്നത്. 2002 ജൈവവിധ്യആക്ട് സെക്ഷൻ 41 (1) അനുസരിച്ച് ഓടമുറിക്കുന്നത് വൈത്തിരി പഞ്ചായത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും വൈത്തിരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ മുറി നടന്നുകൊണ്ടിരിക്കുന്നത്.
ഇത് ഉടനടി നിർത്തൽ ചെയ്യണമെന്നും സമഗ്രമായ ന്നന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വനം വകുപ്പ് മേധാവിക്കും വനം വിജിലൻസ് പി.സി.സി.എഫിനും പ്രകൃതി സംരക്ഷണ സമിതി പരാതി അയച്ചു.
സമിതി യൊഗത്തിൽ തോമസ്സ് അമ്പലവയൽ അദ്ധ്യക്ഷൻ. എൻ. ബാദുഷ, ബാബു മൈലമ്പാടി, എം.ഗംഗാധരൻ , പി.എം. സുരേഷ് , എ.വി മനോജ് പ്രസംഗിച്ചു.

Share Now

You may have missed