വയനാട് തുരങ്ക പാത ഒഴിവാക്കുക,ജില്ലയിലെ ചികിത്സ സൗകര്യം വർധിപ്പിക്കുക;പോരാട്ടം

വയനാട് തുരങ്ക പാതക്ക് അന്തിമ അനുമതി ലഭിച്ചു എന്ന വാർത്ത ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് പോരാട്ടം.
തുരങ്ക പാതക്കെതിരായ വിമർശനങ്ങളെ കേവല പരിസ്ഥിതിവാദം എന്ന മുദ്രകുത്തി ഒതുക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നത്.
എന്നാൽ
പരിസ്ഥിതിവാദം മാത്രമല്ല പ്രായോഗികവും,സാമ്പത്തികവും, സാമൂഹ്യവുമായ ഘടകങ്ങൾ ഇതിലുണ്ട് എന്ന് പോരാട്ടം പ്രവർത്തകർ പറയുന്നു.
മാധവ് ഗാഡ്ഗിൽ ഉൾപ്പെടെ പല വിദഗ്ദരും ഈ പാത അപകടം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വയനാട്ടുകാർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്താൻ വേണ്ടി മാനന്തവാടിന മെഡിക്കൽ കോളേജ്, സുൽത്താൻ ബത്തേരി ,വൈത്തിരി താലൂക്ക് ആശുപത്രികളെ
സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളായി ഉയർത്താൻ തുരങ്ക പാതയ്ക്കായി അനുവദിച്ച തുക ഉപയോഗിക്കാമെന്നും
വയനാട് മെഡിക്കൽ കോളേജിന് ബജറ്റിൽ ഒന്നരക്കോടിയും തുരങ്ക പാതക്ക് 2200 കോടി രൂപയും അനുവദിച്ചതിനെ താരതമ്യം ചെയ്താൽ ജനക്ഷേമമാണോ നിർമ്മാണക്കരാർ താത്പര്യങ്ങളാണോ ഇതിന് പിന്നിലുള്ളത് എന്ന കാര്യം ആർക്കും മനസിലാകുമെന്നും പോരാട്ടം പ്രവർത്തകർ പറയുന്നു.
