വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ ‘വിദ്യാവനം’ ആരംഭിച്ചു

നടുവണ്ണൂർ:വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാവനം പദ്ധതി – വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനവും വന്യജീവികളും ഇല്ലെങ്കിൽ ഭൂമിയിൽ മനുഷ്യജീവിതം അസാധ്യമാകും എന്ന്  മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളിൽ വനസംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വനംവകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം വിദ്യാവനം നടപ്പിലാക്കുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം ഇതിനോടകം 10 വിദ്യാലയങ്ങളിൽ വിദ്യാ വനം പദ്ധതി ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉത്തര മേഖല സാമൂഹ്യ വനവൽക്കരണ വിഭാഗം കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ. കീർത്തി ഐ എഫ് എസ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോക്ടർ ആബിദ പുതുശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഴിക്കോട് സോഷ്യൽ ഫോറസ്റ്ററി ഡിവിഷൻ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ നീതു എപിസിസി എഫ് (FLR) അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സത്യപ്രഭ സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോസ്റ്റ് എപി ഇoതിയാസ് , ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നഫീസ വഴുതനപ്പറ്റ,കോട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ഹരിദാസ്, കൊയിലാണ്ടി സോഷ്യൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സൂരജ് പി കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ എം ദിവ്യ, വാകയാട് സ്കൂൾ മാനേജർ വി പി ഗോവിന്ദൻകുട്ടി മാസ്റ്റർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് എ കെ രാധാകൃഷ്ണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് സി കെ പ്രദീപൻ, മദർ പി ടി എ പ്രസിഡണ്ട് ഷംന കെ കെ, ഹെഡ്മിസ്ട്രസ് ടി ബീന ,സ്റ്റാഫ് സെക്രട്ടറി നിസാർ ചേലേരി, വിദ്യാവനം കോഡിനേറ്റർ ടി ആർ ഗിരീഷ് എന്നിവർ പ്രസംഗിച്ചു. വിദ്യാവനം പദ്ധതി വാകയാട് സ്കൂളിൽ നടപ്പിലാക്കുന്നതിന് പ്രവർത്തിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫീസ് എൻ കെ ഇബ്രാഹിം വിദ്യാവനത്തിന്റെ ടീച്ചർ കോഡിനേറ്റർ ടി ആർ ഗിരീഷ് എന്നിവർക്ക് മന്ത്രി ഉപഹാരം നൽകി. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു . സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 75 രക്തചന്ദന തൈകൾ ചടങ്ങിൽ വച്ച് വിതരണം ചെയ്തു.

 

Share Now

You may have missed