കബനിഗിരി ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ വിവിധ പരിപാടികൾ നടത്തി

മുള്ളൻകൊല്ലി:കബനിഗിരി ക്ഷീര സംഘത്തിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് മികച്ച കർഷകരെയും, ഉയർന്ന ഗുണനിലവാരമുളള പാലളന്ന കർഷകയെയും,
മെമ്പർമാരുടെ മക്കളിൽ SSLC, +2 പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെയും ആദരിച്ചു.മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സനിൽ ജോസ് അദ്ധ്യക്ഷം വഹിച്ചു.വാർഡ് മെബർ അമ്മിണി സന്തോഷ്,മിൽമ പി & ഐ യൂണിറ്റ് ഹെഡ്ഡ് P P. പ്രദീപ്, ഡയറി ഫാം ഇൻസ്ട്രക്ടർ നവീൻ രാജ്, മിൽമ സൂപ്പർവൈസർ വിനീഷ് കുമാർ , സംഘം സെക്രട്ടറി സജി പി ജെ , ഭരണ സമിതി അംഗങ്ങളായ ഫ്രൻസി, റെന്നി ജോർജ് ,ശിവരാജ് , മായ, സുധീഷ്ണ , ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.
