എൻ.സി.പി മേഖലാ നേതൃസംഗമം പേരാമ്പ്രയിൽ സംഘടിപ്പിച്ചു

പേരാമ്പ്ര: എൻ.സി.പി പേരാമ്പ്ര മേഖലാ നേതൃസംഗമം പേരാമ്പ്ര ലൂണാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. NCP ജില്ലാ പ്രസിഡൻ്റ് മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.എൻ.സി.പി സംസ്ഥാന സെക്രട്ടറി സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിമാരായ ഒ. രാജൻ, സത്യചന്ദ്രൻ, രാമകൃഷ്ണൻ, എൻ.എം.സി സംസ്ഥാന അധ്യക്ഷ അനിതകുന്നത്ത്, എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം ജോസഫ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ.ടി.എം. കോയ സ്വാഗതം പറഞ്ഞ ചടങ്ങിന് പി.കെ.എം. ബാലകൃഷ്ണൻ നന്ദി പറഞ്ഞു.

Share Now

You may have missed