പറുദീസക്കവലയിൽ ചെന്നായക്കൂട്ടം കോഴികളെ കൊന്നു

പുൽപ്പള്ളി:പറുദീസക്കവലയിൽ വീടിനോട് ചേർന്ന കോഴിക്കൂട്ടിൽ നിന്നും ചെന്നായക്കൂട്ടം 12 കോഴികളെ കൊന്നു.പരവനാനിയിൽ ബിനുമോന്റെ കോഴിക്കൂട് തകർത്താണ് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ചെന്നായ കൂട്ടം കോഴികളെ ആക്രമിച്ചത്.വീട്ടുകാർ ശബ്ദം ഉണ്ടാക്കിയതിനെ തുടർന്നാണ് ചെന്നായക്കൂട്ടം കോഴികളെ ഉപേക്ഷിച്ചത്. കഴിഞ്ഞ ആഴ്ച്ചയിലും ചെന്നായക്കൂട്ടം സീതാ മൗണ്ടിൽ രണ്ട് ആടുകളെ ആക്രമിച്ചിരുന്നു.

Share Now

You may have missed