അച്ഛാ നമ്മൾ ജയിച്ചൂട്ടോ;ഫേസ്ബുക് പോസ്റ്റുമായി വി വി പ്രകാശിന്റെ മകൾ നന്ദന രാജ്

നിലമ്പൂർ:നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിന് പിന്നാലെയാണ് അന്തരിച്ച കോൺഗ്രസ്‌ നേതാവ് വി വി പ്രകാശിന്റെ മകൾ ഫേസ്ബുക് പോസ്റ്റുമായി രംഗത്തെത്തിയത്.അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം എന്നായിരുന്നു പോസ്റ്റ്‌
തിരഞ്ഞെടുപ്പിന് മുമ്പ് എം സ്വരാജ് പ്രകാശിന്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.
ആര്യാടൻ ഷൗക്കത്ത്‌ പ്രകാശിന്റെ കുടുംബത്തെ സന്ദർശിക്കാതിരുന്നതും,സ്വരാജിന്റെ സന്ദർശനവും തിരഞ്ഞെടുപ്പിന് മുമ്പ് ഏറെ ചർച്ചയായതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നന്ദന രാജിന്റെ പോസ്റ്റ്‌ എന്നാണ് വിലയിരുത്തൽ.

Share Now

You may have missed