സമസ്ത ആദര്‍ശവിശുദ്ധിയുടെ കാവല്‍ക്കാരന്‍: വി.മൂസക്കോയ മുസ്ലിയാര്‍

കല്‍പ്പറ്റ: ഒരു നൂറ്റാണ്ടായി ആദര്‍ശവിശുദ്ധിക്ക് കാവല്‍ നില്‍ക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും അതിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കില്‍ കേരളത്തിന്റെ ചിത്രം മറ്റൊന്ന് ആകുമായിരുന്നെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്ലിയാര്‍ പറഞ്ഞു. സമസ്ത ജില്ലാ കാര്യാലയത്തില്‍ സംഘടിപ്പിച്ച
സമസ്ത സ്ഥാപക ദിനാചരണവും നൂറാംവാര്‍ഷിക സ്വാഗതസംഘ രൂപീകരണ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിന്റെ മഹത്വം പറഞ്ഞും അറിവുള്ളവരെ ആദരിക്കാന്‍ പഠിപ്പിച്ചുമാണ് സമസ്ത ഈ വിപ്ലവം സൃഷ്ടിച്ചത്. തുടര്‍ന്നും ആ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കലാണ് വിശ്വാസികള്‍ക്ക് അഭികാമ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപക ദിനത്തോട് അനുബന്ധിച്ച് രാവിലെ ജില്ലാ കാര്യാലയത്തില്‍ ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍ പതാക ഉയര്‍ത്തി.സംസ്ഥാന പ്രതിനിധി മൊയ്തീന്‍കുട്ടി ഫൈസി പദ്ധതി വിശദീകരണവും ശൗഖത്തലി മൗലവി വെള്ളമുണ്ട സന്ദേശപ്രഭാഷണവും നടത്തി. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചലിക്കോയ തങ്ങള്‍ പേരാല്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കാഞ്ഞായി മമ്മൂട്ടി മുസ്ലിയാര്‍, എം ഹസ്സന്‍ മുസ്ലിയാര്‍, പി.സി ഇബ്രാഹിം ഹാജി, കെ.വി.എസ് തങ്ങള്‍, സി.പി ഹാരിസ് ബാഖവി, ഇബ്രാഹിം ഫൈസി പേരാല്‍, കെ.എ നാസര്‍ മൗലവി, എം.എം ബഷീര്‍, അബ്ബാസ് ഫൈസി, മുജീബ് ഫൈസി, നൗഷീര്‍ വാഫി, റിയാസ് ഫൈസി, കെ.വി ജാഫര്‍ ഹൈതമി, കെ.സി മുനീര്‍, പി.സി ഉമ്മര്‍, മുഹിയുദ്ദീന്‍ കുട്ടി യമാനി സംസാരിച്ചു. സമസ്ത കേന്ദ്ര മുശാവറ മെമ്പറും സൂഫിവര്യനുമായ മാണിയൂര്‍ അഹമ്മദ് ഉസ്താദിന് വേണ്ടിയും സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും ജില്ലയിലെ സജീവ പ്രവര്‍ത്തകരായ ഉസ്മാന്‍ മൗലവി പന്തിപ്പൊയില്‍, വാഴയില്‍ പോക്കര്‍ ഹാജി മില്ലമുക്ക് എന്നിവര്‍ക്ക് വേണ്ടിയുമുള്ള പ്രാര്‍ഥനക്ക് മുജീബ് തങ്ങള്‍ കല്‍പ്പറ്റ നേതൃത്വം. സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി 1001 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി. ജൂലൈ മാസത്തില്‍ മൂന്ന് താലൂക്കുകളിലും സ്വാഗതസംഘം രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി സ്വാഗതവും ഇബ്രാഹിം ഫൈസി വാളാട് നന്ദിയും പറഞ്ഞു.
