ഹേമചന്ദ്രന്റെ മൃതദേഹം ഒന്നര വർഷത്തിന് ശേഷം കണ്ടെത്തി

സുല്‍ത്താന്‍ ബത്തേരി: ഒന്നരവര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ്.കാണാതായ സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്നാട് ചേരമ്പാടി വന മേഖലയില്‍ നിന്നും പോലീസ് കണ്ടെത്തി.ഹേമചന്ദ്രനെ കാണാനില്ലെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ്  പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.കോഴിക്കോട് മായനാടായിരുന്നു ഹേമചന്ദ്രന്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ നേരത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ചേരമ്പാടി വനമേഖലയില്‍ ഹേചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതായി മൊഴി നല്‍കിയത്.പ്രതികളുമായി പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ ചേരമ്പാടിയില്‍ വച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു.

Share Now

You may have missed