വണ്ടിക്കടവിൽ വീടിനു നേരെ കാട്ടാനയുടെ ആക്രമണം;ഗൃഹനാഥൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

വണ്ടിക്കടവ് പ്ലാമൂട്ടിൽ മണീന്ദ്രൻ പിള്ള (72) യാണ് ചീറിയടുത്ത കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷപെട്ടത്. ഇന്നലെ പുലർച്ചെ 3.30 മണിയോടെയാണ് സംഭവം.മൂത്രമൊഴിക്കാൻ വീടിനു പുറത്തിറങ്ങിയപ്പാഴാണ് കൊമ്പൻ പാഞ്ഞടുത്തത്.ഉടനെ വിടിനുള്ളിലേക്ക് ഓടിക്കയറി.പാഞ്ഞു വന്ന ആന വീടിനു മുന്നിൽ കെട്ടിയിരുന്ന ടാർപോളിൻ ഷീറ്റ് വലിച്ചു പറിച്ചു.കിടപ്പുമുറിയിലെ വെളിച്ചം കണ്ട് അവിടേക്ക് നീങ്ങിയ ആന ജനലിനു നേരെ കുത്തി. മണീന്ദ്രൻ പിള്ളയുടെ നിലവിളി കേട്ട് ആന പിൻമാറി. വണ്ടിക്കടവിനു മുകൾ ഭാഗത്ത് മരം തള്ളിയിട്ട് തൂക്കുവേലി തകർത്ത് നാടുചുറ്റിയ ഒറ്റയാൻ വനത്തിലേക്കു മടങ്ങും വഴിയാണ് വീടിനു നേരെ ആക്രമിച്ചത്. പക്ഷാഘാതം പിടിപെട്ട് ഇദ്ദേഹത്തിൻ്റെ ഭാര്യ ലതിക (65) ഏറെക്കാലമായി വീടിനുള്ളിൽ കിടപ്പാണ്.ഡെപ്യുട്ടി റേഞ്ച് ഓഫിസർ എ.നിജേഷിൻ്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Share Now

You may have missed