വാർഡ് തല ജാഗ്രതാസമിതി ഉദ്ഘാടനം ചെയ്തു

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ വാർഡിലെയും വാർഡ് തല ജാഗ്രതാസമിതി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി കേരള വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനു വേണ്ടിയും പ്രാദേശിക ജാഗ്രത സമിതി ശാക്തീകരണത്തിന് വേണ്ടിയും നടത്തിയ പരിപാടിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി കെ വിജയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ മോളി സജി,സ്ഥിരം സമിതി അധ്യക്ഷൻമാരായ ജിസ്‌റ മുനീർ, ഷിനു കച്ചിറയിൽ, ഷൈജു പഞ്ഞിതോപ്പിൽ, സുനിൽ എന്നിവർ സംസാരിച്ചു.

Share Now

You may have missed