സിപിഐ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു;ഇ ജെ ബാബു സെക്രട്ടറി

ചീരാല്‍: ജൂലൈ 4,5,6 തീയ്യതികളില്‍ ചീരാലില്‍ ( സ. വിശ്വംഭരന്‍ നഗര്‍ ) നടന്ന സിപിഐ വയനാട് ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന മനുഷ്യ ജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ വെടിവെച്ച് കൊല്ലുക,കാടും നാടും വേര്‍തിരിക്കുക, കുരങ്ങിനെ ശുദ്രജീവിയായി പ്രഖ്യാപിക്കു തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സിപിഐ കേന്ദ്ര എസ്സിക്യുട്ടീവ് അംഗം അഡ്വ കെ പ്രകാശ് ബാബു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ എം പി, എക്സിക്യുട്ടീവ് അംഗങ്ങളായ മന്ത്രി കെ രാജന്‍, അഡ്വ. എന്‍ രാജന്‍, വി ചാമുണ്ണി, ടി വി ബാലന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മുപ്പത്തി നാല് അംഗ ജില്ലാ കൗണ്‍സിലിനേയും, ആറ് സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. ഇ ജെ ബാബു, പി കെ മൂര്‍ത്തി, വിജയന്‍ ചെറുകര, ടി ജെ ചാക്കോച്ചന്‍, എം വി ബാബു, വി കെ ശശിധരന്‍, കെ കെ തോമസ്, സി എസ് സ്റ്റാന്‍ലി, പി എം ജോയി, അഡ്വ. കെ ഗീവര്‍ഗീസ്, സി എം സുധീഷ്, അഷറഫ് തയ്യില്‍, ഷിബു പോള്‍, വി യൂസഫ്, ലതികാ ജി നായര്‍, ജനകന്‍ മാസ്റ്റര്‍, എം എം ജോര്‍ജ്ജ്, സി എം സുമേഷ് (കാന്‍ന്റിഡേറ്റ് മെമ്പര്‍) എന്നിവരാണ് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍. സംസ്ഥാന സമ്മേളന പ്രതിനിധികളായി ഇ ജെ ബാബു, പി കെ മൂര്‍ത്തി, വിജയന്‍ ചെറുകര, പി എം ജോയി, ടി ജെ ചാക്കോച്ചന്‍, ശോഭാ രാജന്‍, പകരം പ്രതിനിധിയായി കെ കെ തോമസ് എന്നിവരേയും തെരഞ്ഞെടുത്തു.

 

Share Now

You may have missed