ചേകാടിയിലെ കര്‍ഷകര്‍ മാതൃകയാണെന്ന് മന്ത്രി ഒ.ആര്‍. കേളു

പുല്പള്ളി: പ്രതിസന്ധികളില്‍പ്പോലും നെല്‍കൃഷിയെ കൈവിടാതെ ചേകാടിയിലെ കര്‍ഷകര്‍ മാതൃകയാണെന്ന് മന്ത്രി ഒ.ആര്‍. കേളു. ചേകാടി പാടത്ത് കമ്പളനാട്ടി ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. മൂപ്പന്‍സ് നഴ്‌സിങ് കോളേജിന്റേയും ഒയിസ്‌ക ഇന്റര്‍നാണല്‍ കല്പറ്റ ചാപ്റ്റര്‍, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ആത്മ, ചേകാടി നവയും ചേര്‍ന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്. നെല്‍കൃഷിയുമായി ബന്ധപ്പെട്ട് ഗോത്ര വിഭാഗങ്ങളുടെ ആചാരമായ കമ്പളനാട്ടി വിപുലമായ പരിപാടികളോടെയാണ് ചേകാടിയില്‍ സംഘടിപ്പിച്ചത്.അമ്പലവയല്‍ കാര്‍ഷിക കോളേജിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കമ്പള നാട്ടി ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. കുലദൈവങ്ങളോടുള്ള പ്രാര്‍ഥനയും മുന്‍ഗാമികളെ അനുസ്മരിക്കലോടെയായിരുന്നു ചടങ്ങുകള്‍. പരമ്പരാഗത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു കമ്പള നാട്ടിയുത്സവം. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍, ജില്ലാ പഞ്ചായത്തംഗം എ.എന്‍. സുശീല, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. യാമിനി വര്‍മ, പനമരം കൃഷി അസി. ഡയറക്ടര്‍ ടി.എസ്. സുമിന, ഡോ. മൂപ്പന്‍സ് നഴ്‌സിങ് കോളേജിലെ ഡോ. ലിഡ ആന്റണി, കല്പറ്റ ഒയിസ്‌ക ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.എ.ടി. സുരേഷ്, കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. രാജന്‍, വയനാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ്, ഗ്രാമപ്പഞ്ചായത്തംഗം രാജു തോണിക്കടവ്, കൃഷി ഓഫീസര്‍ സാന്ദ്ര മരിയ സാജു തുടങ്ങിയവര്‍ സംസാരിച്ചു.
Share Now