തദ്ദേശതെരഞ്ഞെടുപ്പ് മുന്നൊരുക്കം: കോണ്‍ഗ്രസ് ഗൃഹസന്ദര്‍ശന പരിപാടികള്‍ക്ക് 29 മുതല്‍


കല്‍പ്പറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നൊരുക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഗൃഹസന്ദര്‍ശന പരിപാടി ആഗസ്റ്റ് 29, 30, 31 തിയ്യതികളില്‍ നടത്താന്‍ ജില്ലാ ജനറല്‍ബോഡിയോഗം തീരുമാനിച്ചു. നേതാക്കളും പ്രവര്‍ത്തകരും ഗൃഹസന്ദര്‍ശന പരിപാടിയുടെ ഭാഗമാകും. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന വോട്ടു ചോരി പ്രചരണ ക്യാംപയിന് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സി പി എമ്മിലെ കത്തുവിവാദത്തില്‍ മുഖ്യമന്ത്രിയും നേതാക്കന്മാരും മറുപടി പറയാനില്ലാതെ ശരശയ്യയിലാണ്. സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും വരാന്‍ പോകുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നേതാക്കള്‍ കോടിക്കണക്കിന് രൂപ പറ്റിയെന്നാണ് പറയുന്നത്. പാര്‍ട്ടിയുടെ ഈ ദുരവസ്ഥയില്‍ സാധാരണ പ്രവര്‍ത്തകര്‍ പോലും കടുത്ത അമര്‍ഷത്തിലാണെന്നും യോഗം വിലയിരുത്തി. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. എം എല്‍ എമാരായ അഡ്വ. ടി സിദ്ധിഖ്, ഐ സി ബാലകൃഷ്ണന്‍, കെ പി സി സി രാഷ്ട്രീയകാര്യസമിതി അംഗം പി കെ ജയലക്ഷ്മി, യു ഡി എഫ് കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പ്, കെ എല്‍ പൗലോസ്, സി പി വര്‍ഗീസ്, കെ കെ വിശ്വനാഥന്‍മാസ്റ്റര്‍, പി പി ആലി, കെ വി പോക്കര്‍ഹാജി, ഒ വി അപ്പച്ചന്‍, അഡ്വ. ടി ജെ ഐസക്, എം ജി ബിജു, അഡ്വ. രാജേഷ്‌കുമാര്‍, ബിനു തോമസ്, നിസി അഹമ്മദ്, അഡ്വ. പി ഡി സജി, കെ ഇ വിനയന്‍, സംഷാദ് മരക്കാര്‍, അഡ്വ. എന്‍ കെ വര്‍ഗീസ്, കമ്മന മോഹന്‍, ഇ വി അബ്രഹാം, എച്ച് ബി പ്രദീപ്മാസ്റ്റര്‍, പി വി ജോര്‍ജ്, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, ഉമ്മര്‍ കുണ്ടാട്ടില്‍, വര്‍ഗീസ് മുരിയന്‍കാവില്‍, എ എ നിശാന്ത്, ജിത്സന്‍ തൂപ്പുങ്കര, ശോഭനാകുമാരി, ജിനി തോമസ്, ഡിന്റോ ജോസ്, സുരേഷ്ബാബു വാളല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share Now

You may have missed