വിദ്യാര്‍ഥികള്‍ക്കായി ഗുണ്ടല്‍പേട്ടിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു

പുല്പള്ളി: മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് സ്‌നേഹസാന്ത്വനം ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ വിദ്യാര്‍ഥികള്‍ക്കായി ഗുണ്ടല്‍പേട്ടിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. ബഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായായിരുന്നു വിദ്യാര്‍ഥികള്‍ക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി ഭവന സന്ദര്‍ശനം, ആരോഗ്യ ബോധവത്കരണ ക്ലാസ്, ബഡ്‌സ് ഡേ ദിനാഘോഷവും നടത്തി.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപിക ഇ.കെ. സ്മിജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ഷിനു കച്ചിറയില്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി.കെ. ജോസ്, അമ്മിണി സന്തോഷ്, ജെസി സെബാസ്റ്റിയന്‍, സുധ നടരാജന്‍, ഹെല്‍പ്പര്‍ ഷീജ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Share Now

You may have missed