ലോക ആത്മഹത്യ പ്രതിരോധദിനം ആചരിച്ചു

മുട്ടിൽ : W M O ആർട്സ് ആൻഡ് സയൻസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. ആത്മഹത്യയെകുറിച്ചുള്ള ധാരണകൾ മാറ്റുക എന്ന പ്രേമേയത്തെ അടിസ്ഥാനമാക്കി വിപുലമായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ സ്റ്റുഡന്റ് കോഡിനേറ്റർ കുമാരി ജൈത്ര സ്വാഗതം പറഞ്ഞു.ഔപചാരികമായ ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ. വിജി പോൾ നിർവഹിച്ചു. സോഷ്യൽ വർക്ക് വിഭാഗം അധ്യാപിക ശ്രീമതി മെഹറുന്നിസ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് സൂപ്രന്റ് ബീയത്തുമ്മ സി. കെ,അധ്യാപകരായ ഡോ. നജ്മുദ്ധീൻ, ഡോ. ഹേമലത, ശ്രീ. അബ്‌ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ബോധവൽക്കരണ ക്ലാസ്സിൽ ഡോ. സുരഭി സുരേന്ദ്രൻ ( സൈക്കാട്രിസ്റ്റ്- ഇഖ്റ ഹോസ്പിറ്റൽ സുൽത്താൻ ബത്തേരി ), അനു കെ ദാസ്(PSW, program co-odinator, തണൽ ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ് ) എന്നിവർ കുട്ടികളുമായി സംവദിച്ചു. സ്റ്റുഡന്റ് കോ ഡിനേറ്റർ കുമാരി ധനില നന്ദി അർപ്പിച്ചു.ആത്മഹത്യ പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളും കുട്ടികൾക്കായി സംഘടിപ്പിക്കപ്പെട്ടു.
Share Now