കാക്കൂരിൽ ഭിന്നശേഷി കലോത്സവത്തിന് തുടക്കം

കാക്കൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ‘ആരവം’ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ യഥാർത്ഥ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് ഭിന്നശേഷി കലോത്സവങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിവുകൾ മനസ്സിലാക്കി അതിനെ പ്രോത്സാഹിപ്പിച്ചാൽ ഭിന്നശേഷി കുട്ടികൾക്കും മുതിർന്നവർക്കും സമൂഹത്തിന് മുമ്പിൽ തലയുർത്തി നിൽക്കാനുള്ള അഭിമാനബോധം ഉണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.നാലു ദിവസങ്ങളിലായാണ് കലോത്സവം നടക്കുക. രാജീവ് ഗാന്ധി മിനിസ് റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ നിഷ, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൽ ഗഫൂർ, ഇ എം ജൂന, വാർഡ് മെമ്പർ ഷാജി മംഗലശ്ശേരി, ഐസിഡിഎസ് സൂപ്പർവൈസർ എൻ പി അപർണ തുടങ്ങിയവർ പങ്കെടുത്തു.
Share Now