രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂ ഡി എ ഫ് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി

കൽപ്പറ്റ: ജനാധിപത്യ വ്യവസ്ഥയെ സംരക്ഷിക്കാനും വർഗീയതക്കെതിരെ സന്ധിയില്ലാത്ത സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ബഹു ലോക്സഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി എം പി ക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂ ഡി എ ഫ് കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം യൂ ഡി എ ഫ് നിയോജക മണ്ഡലം കൺവീനർ പി പി ആലി ഉദ്ഘാടനം ചെയ്തു. യൂ ഡി എ ഫ് മുൻസിപ്പൽ ചെയർ മാൻ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. റസാഖ്‌ കൽപ്പറ്റ,ഗിരീഷ് കൽപ്പറ്റ,എ പി ഹമീദ്,സി കെ നാസർ,പി വിനോദ് കുമാർ, ഹർഷൽ കോന്നാടൻ,എസ് മണി,കെ ശശി കുമാർ,എ പി മുസ്തഫ,ഓ പി മുഹമ്മദ് കുട്ടി,മുഹമ്മദ് ഫെബിൻ,സെബാസ്റ്റ്യൻ കൽപ്പറ്റ്,മാടായി ലത്തീഫ്,ഷബ്‌നാസ് തന്നാണി,എം പി ബാപ്പു,അർജുൻ ദാസ്,കെ രാജൻ,മുബഷിർ കൽപ്പറ്റ,ഷബീർ പുത്തൂർ വയൽ തുടങ്ങിയവർ സംസാരിച്ചു

Share Now

You may have missed