പടിഞ്ഞാറത്തറ – പുഴിത്തോട് നിർമ്മാണം എത്രയും പെട്ടന്ന് പൂർത്തികരിക്കണമെന്ന് റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം

 

പനമരം:കോഴിക്കോട് -വയനാട് ചുരം പാതയ്ക്ക് ബദൽ പാതയായ പടിഞ്ഞാറത്തറ – പുഴിത്തോട് നിർമ്മാണം എത്രയും പെട്ടന്ന് പൂർത്തികരിക്കണമെന്നും നിയമ തടസങ്ങൾ പരിഹരിച്ച് പ്രവൃത്തി ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം (RAAF) പനമരം മേഖല കമ്മിറ്റി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ RAAF സംസ്ഥാന പ്രസിഡൻറ്റ് ഡോ. KM അബ്ദു ഉത്ഘാടനം ചെയ്യുതു. RAAF ജില്ല പ്രസിഡണ്ട് മുഹമ്മത് ഫാരീസ് മുഖ്യാതിഥിയായി പങ്കെടുത്തു. RAAF പനമരം മേഖല പ്രസിഡണ്ട് ബേബി തുരുത്തിയിൽ അദ്ധ്യക്ഷത വഹിച്ചു. RAAF ഏരിയ ജനറൽ സെക്രട്ടറി സുനിൽ പനമരം സ്വാഗതം ആശംസിച്ചു. RAAF വനിത വിംഗ് ജില്ല ജനറൽ സെക്രട്ടറി സൗജത്ത് ഊസ് മാൻ,RAAF സംസ്ഥാന ട്രഷറർ സമ്മദ്, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി രാജു മണക്കടവ് Tvm ,മാനന്തവാടി താലൂക്ക് ട്രഷറർ ഊസ് മാൻ P കോക്കടവ്, ബെന്നി അരിഞ്ചേർമല ,RAAF പനമരം ഏരിയ വനിത വിംഗ് പ്രസിഡൻറ്റ് ലിസി പത്രോസ്, പനമരം ഏരിയ വനിത വിംഗ് ജനറൽ സെകട്ടറി സൈനബ ജലീൽ, RAAF മാനന്തവാടി താലൂക്ക് വനിത വിംഗ് വൈസ് പ്രസിഡണ്ട് ഷൈനി വിനോദ്, RAAF ഏരിയ ട്രഷറർ EV സജി, ഉമ്മച്ചൻ നീർ വാരം, മാത്യു PV നിരട്ടാടി , തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

Share Now