ലോക ഹൃദയദിനാഘോഷം: മാരത്തണ്‍ ശ്രദ്ധേയമായി

മേപ്പാടി: ലോക ഹൃദയദിനാഘോഷത്തിന്റെ ഭാഗമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജും ആസ്റ്റര്‍ വൊളന്റിയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച മാരത്തണ്‍ വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മെഡിക്കല്‍ കോളജ് കാമ്പസില്‍ എക്‌സിക്യുട്ടീവ് ട്രസ്റ്റി യു. ബഷീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതിനു മുന്നോടിയായി നടത്തിയ ചടങ്ങില്‍ കോളജ് ഹൃദ്രോഗ വിഭാഗം മേധാവിയും ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസുമായ ഡോ.ചെറിയാന്‍ അക്കരപ്പറ്റി ഹൃദയദിനാഘോഷത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. സമൂഹത്തില്‍ ഹൃദ്രോഗങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ഹൃദയാരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഹൃദയം സുരക്ഷിതമാക്കാന്‍ ഓര്‍മിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ദിനാഘോഷമെന്ന് അദ്ദേഹം പറഞ്ഞു.മെഡിക്കല്‍ സൂപ്രണ്ട് ഡോ.സാറ ചാണ്ടി, ഡോ.എ.പി. കാമത്, ഡോ.മനോജ് നാരായണന്‍, ഡോ.ഈപ്പന്‍ കോശി, സൂപ്പി കല്ലങ്കോടന്‍, ഡോ.ഷാനവാസ് പള്ളിയാല്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. മാരത്തണ്‍ വിജയികള്‍ക്ക് കാഷ് പ്രൈസ് നല്‍കി.

Share Now