രൂപ വീണ്ടും താഴേക്ക് 88.79 എന്ന സർവ്വകാല വീഴ്ചയിൽ

മുംബൈ: ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾക്കിടയിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം നാല് പൈസ ഇടിഞ്ഞ് 88.79 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.ആഗോള ക്രൂഡ് ഓയിൽ വിലയിലെ കുത്തനെയുള്ള ഇടിവും ദുർബലമായ ഗ്രീൻബാക്കും പ്രാദേശിക യൂണിറ്റിൽ കുത്തനെയുള്ള ഇടിവിനെ നാല് പൈസയിൽ തടഞ്ഞു നിർത്തുകയായിരുന്നു.ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ, ഡോളറിനെതിരെ 88.73 ൽ തുറന്ന രൂപ 88.69-88.80 എന്ന പരിധിയിൽ വ്യാപാരം നടത്തി, തുടർന്ന് 88.79 (താൽക്കാലികം) എന്ന പരിധിയിൽ എത്തി, മുൻ ക്ലോസിംഗുമായി 4 പൈസ കുറഞ്ഞു.ബുധനാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനങ്ങൾ പുറത്തു വിടാനിരിക്കയാണ്.യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്ത്യൻ കയറ്റുമതിയിൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയ ഓഗസ്റ്റ് മുതൽ ഉണ്ടായ വ്യാപാര ആഘാതത്തിൽ നിന്നും കരകയറാൻ നടപടിയില്ലാതെ രൂപ ദുർബലമായി തുടരുന്ന സാഹചര്യമാണ്.ബുധനാഴ്ചത്തെ വില 88.50 നും 89.00 നും ഇടയിലായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ആറ് കറൻസികളുടെ ബാസ്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 97.79 ൽ വ്യാപാരം നടത്തി, 0.11 ശതമാനം കുറഞ്ഞിരിക്കയാണ്.ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 1.03 ശതമാനം കുറഞ്ഞ് ബാരലിന് 67.27 യുഎസ് ഡോളറിൽ എത്തി നിൽപ്പാണ്. ഇതാണ് രൂപയെ തത്കാലം താങ്ങി നിർത്തിയത് എന്നാണ് വിലയിരുത്തൽ.ആഭ്യന്തര ഓഹരി വിപണിയിൽ, സെൻസെക്സ് 97.32 പോയിന്റ് കുറഞ്ഞ് 80,267.62 ലും നിഫ്റ്റി 23.80 പോയിന്റ് കുറഞ്ഞ് 24,611.10 ലും എത്തി.ഒക്ടോബർ 1 മുതൽ യുഎസിൽ പ്രവേശിക്കുന്ന ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റ് മരുന്നുകൾക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസിൽ നിർമ്മാണ പ്ലാന്റുകൾ നിർമ്മിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ഒഴികെയാണ് പ്രതികാര നടപടി
Share Now