ജഷീര്‍ പള്ളിവയലിന് മഹാത്മജി പുരസ്‌കാരം

കല്‍പ്പറ്റ: മികച്ച ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനുള്ള ജവഹര്‍ലാല്‍ നെഹ്‌റു കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ മഹാത്മജി പുരസ്‌കാരം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജഷീര്‍ പള്ളിവയലിനു ലഭിച്ചു. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തെത്തുടര്‍ന്ന് നടപ്പാക്കിയ ‘കൂരയാകുംവരെ കൂട്ടായി’ പദ്ധതി, അരപ്പറ്റ ബ്ലോക്ക് ഡിവിഷനില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ജഷീറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. തിരുവനന്തപുരം റീജന്‍സി ഗ്രാന്‍ഡില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ പുരസ്‌കാര സമര്‍പ്പണം നടത്തി.

Share Now