ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ മെഡിക്കൽ ക്യാമ്പ് നടത്തി

പുൽപ്പള്ളി: സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ പോൾ കരനിലത്ത് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അധ്യക്ഷനായിരുന്നു. ഡോ. നിയാസ് അബ്ദുൾ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സ്റ്റാഫ് നഴ്സ് വിനീത അബ്രഹാം, ട്രസ്റ്റി സിജു പൗലോസ് തോട്ടത്തിൽ, സെക്രട്ടറി അബ്രഹാം ചുമതയിൽ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ എം എൽദോസ് കണിയാംകുടിയിൽ, യൂത്ത് അസോസിയേഷൻ ഭദ്രാസന സെക്രട്ടറി കെ പി എൽദോസ് കണിയാട്ടുകുടിയിൽ തുടങ്ങിയവർ സംസാരിച്ചു.
