ഡിവൈഎഫ്‌ഐ സാമ്രാജ്യത്വ വിരുദ്ധ നൈറ്റ് മാർച്ച് നടത്തി

വൈത്തിരി:പൊരുതുന്ന പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം അറിയിച്ച് ഡിവൈഎഫ്ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റി സാമ്രാജ്യത്വ വിരുദ്ധ നൈറ്റ് മാർച്ച് നടത്തി. മുൻ ബ്ലോക്ക് ട്രഷറർ സി യൂസഫ് ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് കെ എസ് ഹരിശങ്കർ അധ്യക്ഷനായി. എസ് ചിത്രകുമാർ, വി വിനോദ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം രമേശ് സ്വാഗതവും സി എച്ച് ആഷിഖ് നന്ദിയും പറഞ്ഞു.
