സ്വര്‍ണ വില 90,000ത്തിന് അരികെ

സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയിലേക്കുള്ള പ്രയാണത്തില്‍. ഇന്ന് മാത്രം ഗ്രാമിന് 115 രൂപയാണ് വില ഉയര്‍ന്നത്.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,185 രൂപയാണ്. പവന്‍വിലയാകട്ടെ 920 രൂപ ഉയര്‍ന്ന് 89,480 രൂപയിലെത്തി.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 100 രൂപ വര്‍ധിച്ച്‌ 9,200 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 7,170 രൂപയായി. വെള്ളിവിലയും അതിവേഗം കുതിക്കുകയാണ്. ഒരു രൂപ വര്‍ധിച്ച്‌ 161 രൂപയായി.

Share Now