അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രം ഉപരോധിച്ച് യൂത്ത് കോൺഗ്രസ്


അമ്പലവയൽ :കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ കോടികളുടെ അഴിമതി കണ്ടെത്തിയ മുൻ ഓഡിറ്റ് റിപ്പോർട്ടുകളിൽ നടപടി എടുക്കാതെ ഇന്ന് വീണ്ടും ഓഡിറ്റ് നടത്താൻ വന്ന യൂണിവേഴ്സിറ്റി ഓഡിറ്റ് സംഘത്തിനെതിരെ യൂത്ത്കോൺഗ്രസ് പ്രധിഷേധം. പ്രധിഷേധത്തെ തുടർന്ന് ഓഡിറ്റ് നടത്തുന്നത് നിർത്തിവച്ച് കൃഷി വിജ്ഞാൻ കേന്ദ്രം. മുൻ ഓഡിറ്റ് റിപ്പോർട്ടിൽ അഴിമതി നടത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുത്താൽ മാത്രമേ വീണ്ടും ഓഡിറ്റ് നടത്താൻ അനുവധിക്കുകയുള്ളൂ എന്ന് യൂത്ത്കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡണ്ട് അമൽജോയ് , ഡിൻ്റോ ജോസ് , അനീഷ് റാട്ടകുണ്ട്, രാഹുൽ അലിങ്കൽ, സ്റ്റാനി അമ്പലവയൽ തുടങ്ങിയവർ നേതൃത്വം നൽകി.

Share Now

You may have missed