വയനാട്ടിൽ എസ്‌എഫ്‌ഐ തേരോട്ടം

കൽപ്പറ്റ:കലിക്കറ്റ് സർവകലാശാലയ്‌ക്ക് കീഴിലെ വയനാട് ജില്ലയിലെ കോളേജുകളിൽ നടത്തിയ തെരഞ്ഞെടുപ്പിൽ 16ൽ 11 കോളേജ് യൂണിയനുകളും എസ്‌എഫ്‌ഐക്ക്. 25സർവകലാശാല യൂണിയൻ കൺസിലർമാരിൽ 15 സീറ്റുകളിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചു. കൽപ്പറ്റ എൻഎംഎസ്‌എം ഗവ. കോളേജ് യുഡിഎസ്‌എഫിൽ നിന്നും ബത്തേരി അൽഫോൺസാ കോളേജ്, മീനങ്ങാടി ഇഎംബിസി കോളേജ് എന്നിവ കെഎസ്‌യുവിൽ നിന്നും തിരിച്ചുപിടിച്ചു. വൈത്തിരി ഓറിയന്റൽ കോളേജ്, വൈത്തിരി കളിനറി ആട്‌സ് കോളേജ്, മീനങ്ങാടി ഇഎംബിസി കോളേജ്, പൂമല എംഎസ്‌ഡബ്ല്യു സെന്റർ, പൂമല ബിഎഡ് കോളേജ്, കണിയാമ്പറ്റ ബിഎഡ് കോളേജ്, പുൽപ്പള്ളി സി കെ രാഘവൻ മെമ്മോറിയൽ കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും എസ്‌എഫ്‌ഐയാണ്. നഷ്‌ടപെട്ട പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ചെയർമാൻ സീറ്റിൽ എസ്‌എഫ്‌ഐ സ്ഥാനാർഥി വിജയിച്ചു.
Share Now