കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയും പരിസരവും വൃത്തിയോടെ പരിപാലിക്കണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയും പരിസരവും വൃത്തിയോടെ പരിപാലിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഇൻക്വസ്റ്റ് നടത്തണമെങ്കിൽ ചോരയിൽ ചവിട്ടിനിൽക്കണമെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. അഴുകിയ മൃതദേഹങ്ങളുടെ മെഡിക്കോ-ലീഗൽ പോസ്റ്റ്മോർട്ടം നടക്കാൻ ഉപയോഗിക്കുന്ന മുറിയെകുറിച്ചാണ് പരാതി ഉയർന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം നടന്നാലുടൻ ജീവനക്കാർ മുറി വൃത്തിയാക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതിവർഷം 2600 മെഡിക്കോ-ലീഗൽ പോസ്റ്റ്മോർട്ടങ്ങൾ നടക്കുന്നുണ്ട്. കോൾഡ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ മൃതദേഹങ്ങളും മോർച്ചറിയിൽ തന്നെ ഇൻക്വസ്റ്റ് നടപടികൾക്ക് വിധേയമാക്കാറുണ്ട്.ഇൻക്വസ്റ്റ് നടത്തുന്ന സ്ഥലം വൃത്തിഹീനമാകുന്നത് സ്വാഭാവികമാണെന്നും അങ്ങനെയാണ് പത്രത്തിൽ അതിന്റെ ചിത്രം പ്രസിദ്ധീകരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുജനങ്ങൾക്കും പോലീസുകാർക്കും അ സൗകര്യമൊഴിവാക്കുന്നതിനായി മോർച്ചറി പരിസരവും ഇൻക്വസ്റ്റ് മുറിയും സ്ഥിരമായി വൃത്തിയായി സൂക്ഷിക്കാൻ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മോർച്ചറിയിലെ പരിമിതികൾ മനസിലാക്കുന്നതായി കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു.

Share Now

You may have missed