ബ്രഹ്മഗിരി കൊള്ള കോൺഗ്രസ് സെറ്റ് കോസ് ഓഫീസിലേക്ക് മാർച്ച് നടത്തി


സുൽത്താൻ ബത്തേരി :ബ്രഹ്മഗിരി കവലപ്പൻ സൊസൈറ്റിയിൽ നടന്ന കോടികളുടെ കൊള്ളയിലേക്ക് സി.പിഎം നേതൃത്വത്തിൻ്റെ നിർദ്ദേശാനുസരണം സംസ്ഥാന സഹകരണ നിയമം ലംഘിച്ചുകൊണ്ട് 30 ലക്ഷം രൂപ നിക്ഷേപിച്ച സെറ്റ്കോസ് ഭരണ സമിതി കെതിരെ സർചാർജ് ചുമത്തി നഷ്ടപ്പെട്ട പണം ഭരണ സമിതി യിൽ നിന്നും ജീവന ക്കാരിൽ നിന്നും കണ്ടെത്ത ണമെന്നും .ബ്രഹ്മഗിരി തട്ടിപ്പ് ആയിട്ടുള്ള മുഴുവൻ നിക്ഷേപകർക്കും സമയബന്ധിതമായി പണം തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സുൽത്താൻബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെറ്റ്കോസ് ഓഫീസിന് മുൻപിലേക്ക് മാർച്ച് നടത്തി.മാർച്ച് ഐസി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ഉമ്മർക്കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു.ടി പി രാജശേഖരൻ, നിസി അഹമ്മദ്,വർഗീസ് മുരിയങ്കാവിൽ അമൽജോയ്,ഇന്ദ്രജിത്ത്,ഷാജി ചുള്ളിയോട്,ബാബു പൈപ്പത്തൂർ സക്കരിയ മന്നിൽ, ടിജി ചെറു തോട്ടിൽ ജയാ മുരളിശ്രീനിവാസൻ തൊവരിമല,കെ ആർ സാജൻ,പി ഉസ്മാൻ,ലയണൽ മാത്യു,ബെന്നി കൈനിക്കൽ സി എ ഗോപി,റിനു ജി ജി അലക്സ് ജോൺ,നൗഫൽ കൈപ്പഞ്ചേരി,എം യു ജോർജ്,രാധാ രവീന്ദ്രൻ ,സീതാവിജയൻ ശാലിനി രാജേഷ്,സനൽ ജോൺ കെ കെ ബാബു കെ വി ബാലൻ പോൾസൺ ചുള്ളിയോട് ജയചന്ദ്രൻ വടക്കനാട് ഷിജു കോഴി വണഎന്നിവർ സംസാരിച്ചു

Share Now