എൻ.എസ്.എസ് നാഷണൽ അഡ്വെഞ്ചർ ക്യാമ്പിലേക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 12 വോളണ്ടിയേഴ്സ്

നവംബർ 22 മുതൽ ഡിസംബർ 1 വരെ മണാലിയിൽ നടക്കുന്ന നാഷണൽ സർവീസ് സ്കീം നാഷണൽ അഡ്വെഞ്ചർ ക്യാമ്പിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച് കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ള പതിമൂന്ന് അംഗ സംഘം ഇന്ന് യാത്രയായി.അറ്റൽ ബിഹാരി വാജ്പേയി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൗണ്ടെയിനീയറിംഗ് ആൻഡ് സ്പോർട്സിലാണ് 10 ദിവസത്തെ ദേശീയ അഡ്വെഞ്ചർ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.കാലിക്കറ്റ് സർവകലാശാലയിലെ വിവിധ കോളേജുകളിൽ നിന്ന് തെരഞ്ഞെടുത്ത പന്ത്രണ്ട് എൻ.എസ്.എസ് വോളന്റിയർമാരും, സംഘത്തെ നയിക്കുന്ന കണ്ടിജന്റ് ലീഡറായ കൽപ്പറ്റ എൻ.എം.എം.എസ്.എം ഗവൺമെന്റ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ വിനീഷ എം.എസ് ൻ്റെ നേതൃത്വത്തിലാണ് സംഘം മണാലിയിലേക്ക് പുറപ്പെട്ടത്.ക്യാമ്പിന്റെ ഭാഗമായി വാൾ ക്ലൈമ്പിംഗ്, റാപ്പലിംഗ്, റിവർ ക്രോസിംഗ്, ട്രെക്കിംഗ് എന്നിവ ഉൾപ്പെടെയുള്ള വിവിധ അഡ്വെഞ്ചർ പ്രവൃത്തികൾ നടക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത എൻ.എസ്.എസ് വോളന്റിയർമാരെ ശാരീരിക ക്ഷമത, ടീമ്വർക്ക്സ്, നേതൃത്വ ഗുണങ്ങൾ, പ്രതിസന്ധി കൈകാര്യം ചെയ്യൽ എന്നിവയിൽ പ്രാപ്തരാക്കുന്ന ദേശീയ തല പരിശീലനമാണ് ഈ ക്യാമ്പ്“ദേശീയ അഡ്വെഞ്ചർ ക്യാമ്പിലേക്ക് പുറപ്പെടുന്ന നമ്മുടെ വോളന്റിയർമാർ സർവകലാശാലയുടെ അഭിമാനകരമായ മൂല്യങ്ങളും മാതൃകാപരമായ പങ്കാളിത്തവും ദേശീയ തലത്തിൽ പ്രതിഫലിപ്പിക്കുമെന്ന് യൂണിവേഴ്സിറ്റി എൻ എസ് എസ് കോർഡിനേറ്റർ ഡോ. വി വിജയകുമാർ അഭിപ്രായപ്പെട്ടു.
Share Now